കോഴിക്കോട് : നഗരത്തില്‍ നിന്ന് തട്ടിക്കൊണ്ടുപോയ വയനാട് സ്വദേശി യായ യുവാവിനെ കണ്ടെത്തി. കക്കാടംപൊയിലിൻ്റെ പരിസരത്ത് വെച്ചാണ് വയനാട് പടിഞ്ഞാറെത്തറ സ്വദേശിയായ റഹിസിനെ കണ്ടെത്തിയത്.
സംഭവത്തില്‍ 8 പേർ അറസ്റ്റില്‍. തട്ടിക്കൊണ്ടുപോവലിന് പിന്നില്‍ ഒരു സ്ത്രീക്കും പങ്കെന്ന് പൊലിസ് പറഞ്ഞു.
കോഴിക്കോട് സെയില്‍സ് ടാക്സ് ഓഫീസിനു സമീപത്തു നിന്നാണ് പുലർച്ചെ യുവാവിനെ തട്ടിക്കൊണ്ടുപോയത്. നാലംഗ സംഘം കാറില്‍ കയറ്റി കൊണ്ടു പോകുകയായിരുന്നു. ഇന്നോവ കാറില്‍ എത്തിയ സംഘമാണ് റഹിസിനെ തട്ടിക്കൊണ്ടുപോയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് റഹിസിനെയും തട്ടിക്കൊണ്ടുപോയ സംഘത്തെയ്യം പിടി കൂടിയത്.കക്കാടം പൊയിലിന് 8 കിലോമീറ്റർ അകലെ മലപ്പുറം-കോഴിക്കോട് അതിർത്തിയിലെ ആളൊഴിഞ്ഞ പ്രദേശത്ത് വെച്ചാണ് ഇവരെ കണെത്തിയത്.
സുഹൃത്തായ സിനാൻ്റെ നേതൃത്വത്തിലാണ് ഇയാളെ തട്ടിക്കൊണ്ടുപോയതെന്ന് ‘ പൊലിസ് വ്യക്തക്കി.
സാമ്ബത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് തട്ടിക്കൊണ്ടുപോവലിന് പിന്നിലെന്നാണ് സൂചന.നടക്കാവ് പൊലിസിൻ്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.