video
play-sharp-fill

ബസിൽ യാത്ര ചെയ്യുകയായിരുന്ന അമ്മയുടെ സ്വകാര്യ ഭാഗങ്ങൾ യുവാവ് വീഡിയോയിൽ പകർത്തുന്നത് മകൾ കണ്ടു : യാത്രക്കാരുടെ സഹായത്തോടെ യുവാവിനെ പിടികൂടി മൊബൈൽ പരിശോധിച്ച യാത്രക്കാർ ഞെട്ടി  

ബസിൽ യാത്ര ചെയ്യുകയായിരുന്ന അമ്മയുടെ സ്വകാര്യ ഭാഗങ്ങൾ യുവാവ് വീഡിയോയിൽ പകർത്തുന്നത് മകൾ കണ്ടു : യാത്രക്കാരുടെ സഹായത്തോടെ യുവാവിനെ പിടികൂടി മൊബൈൽ പരിശോധിച്ച യാത്രക്കാർ ഞെട്ടി  

Spread the love

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ബസില്‍ സ്ത്രീകളുടെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ യുവാവ് അറസ്റ്റില്‍. വയനാട് പാപ്പിലിശ്ശേരി സ്വദേശി വിനൂപാണ് തിരുവനന്തപുരത്ത് വെച്ച്‌ അറസ്റ്റിലായത്.

ആറ്റിങ്ങല്‍-കൊല്ലം റൂട്ടിലെ കെഎസ്‌ആര്‍ടിസി ബസില്‍ വെച്ചായിരുന്നു സംഭവം. തന്റെ അമ്മയുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് ശ്രദ്ധയില്‍പെട്ട മകള്‍ സഹയാത്രികരെ വിവരമറിയിക്കുകയായിരുന്നു. വിനൂപിന്റെ ഫോൺ പരിശോധിച്ച നാട്ടുകാർക്ക് കാണാനായത് നിരവധി സ്ത്രീകളുടെ ഫോട്ടോയും വീഡിയോയുമാണ്. മത്സ്യക്കച്ചവടക്കാരായ സ്ത്രീകളുടെ ചിത്രങ്ങളും ഇതിലുണ്ടായിരുന്നു. ഇതു കൂടാതെ ബസിൽ യാത്ര ചെയ്യുന്ന നിരവധി യുവതികളുടെ ഫോട്ടോകൾ ഇയാളുടെ ഫോണിൽ നിന്നും കണ്ടെടുത്തു.

തുടര്‍ന്ന് ഇയാളെ യാത്രക്കാര്‍ ചേര്‍ന്ന് പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group