
ദാമ്പത്യ ജീവിത പ്രശ്നങ്ങൾ പൂജ നടത്തി പരിഹരിക്കാമെന്ന് വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചുവെന്ന് പരാതി; ഇരിങ്ങാലക്കുട സ്വദേശി പോലീസ് പിടിയിൽ
സ്വന്തം ലേഖകൻ
ഇരിങ്ങാലക്കുട: നാരീ പൂജയുടെ മറവില്‍ യുവതിയെ പീഡിപ്പിച്ച കേസില്‍ ഇരിങ്ങാലക്കുട സ്വദേശി അറസ്റ്റില്‍. കോമ്പാറ സ്വദേശി കോക്കാട്ട് പ്രദീപി (43)നെയാണ് ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തത്.
മൂന്നു വര്‍ഷം മുൻപ് പേരാമ്പ്ര സ്വദേശിനിയായ യുവതിയെ പീഡിപ്പിച്ചുവെന്നാണ് പരാതി. ദാമ്പത്യ പ്രശ്നം പൂജ ചെയ്ത് പരിഹരിക്കാം എന്ന് വാഗ്ദാനം നല്‍കി പിഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്റ് ചെയ്തു.
Third Eye News Live
0
Tags :