
വിവാഹ മോചനത്തിന് കേസ് കൊടുക്കാൻ സമീപിച്ച യുവതിയെ അഭിഭാഷകൻ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതായി പരാതി
കാസർകോട്: വിവാഹ മോചനത്തിന് കേസ് കൊടുക്കാൻ സമീപിച്ച യുവതിയെ അഭിഭാഷകൻ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതായി പരാതി.
കാസർക്കോട്ടെ അഭിഭാഷകനായ നിഖില്‍ നാരായണന് എതിരെ പൊലീസ് കേസെടുത്തു. കാസർകോട് സ്വദേശിയായ 32 വയസുകാരിയാണ് പരാതിക്കാരി. ഭർത്താവുമായുള്ള പ്രശ്നത്തെ തുടർന്ന് വിവാഹ മോചനത്തിന് കേസ് ഫയല്‍ ചെയ്യാനാണ് അഡ്വ. നിഖില്‍ നാരായണനെ യുവതി സമീപിക്കുന്നത്.
പിന്നീട് യുവതിയും അഭിഭാഷകനും തമ്മില്‍ ഇഷ്ടത്തിലായി. വിവാഹം കഴിക്കാമെന്ന് അഭിഭാഷകൻ വാഗ്ദാനവും നല്‍കി. പക്ഷേ പിന്നീട് പിന്മാറുകയായിരുന്നു. 2023 ജനുവരി മുതല്‍ 2024 ഏപ്രില്‍ വരെ അഭിഭാഷകൻ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ഇരുവരും ഒരുമിച്ചായിരുന്നു താമസം. ഇതിനിടയില്‍ മർദിച്ചെന്നും 32 വയസുകാരി പരാതിയില്‍ ആരോപിക്കുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിഖില്‍ ഏർപ്പെടുത്തിയ വീട്ടിലാണ് യുവതി ഇപ്പോള്‍ താമസിക്കുന്നത്. ഇവിടെ നിന്ന് ഇറങ്ങിപ്പോകണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഒരു സംഘം ആക്രമണം നടത്തിയെന്നും യുവതി പരാതിപ്പെട്ടിട്ടുണ്ട്. കാസർകോട് വനിതാ പൊലീസ് അഡ്വ നിഖില്‍ നാരായണനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കാസർകോട് ബാർ അസോസിയേഷനിലും യുവതി പരാതി നല്‍കിയിട്ടുണ്ട്.