video
play-sharp-fill

വിവാഹിതയായത് ഒരു വർഷം മുൻപ് ; പെരിയാറിലേക്ക് ചാടിയ 23കാരി മരിച്ചു

വിവാഹിതയായത് ഒരു വർഷം മുൻപ് ; പെരിയാറിലേക്ക് ചാടിയ 23കാരി മരിച്ചു

Spread the love

സ്വന്തം ലേഖകൻ

ആലുവ∙ മണപ്പുറത്തേക്കുള്ള നടപ്പാലത്തിൽനിന്നു പെരിയാറിലേക്ക് ചാടിയ യുവതി മരിച്ചു. ആലുവ കുട്ടമശേരി കണിയാമ്പിള്ളിക്കുന്ന് അനീഷിന്റെ ഭാര്യ ഗ്രീഷ്മ (23) ആണ് മരിച്ചത്.

ചൊവ്വാഴ്ച രാത്രി ഏഴരയോടെയാണ് കൊട്ടാരക്കടവിൽനിന്നു മണപ്പുറത്തേക്കുള്ള നടപ്പാലത്തിൽനിന്നു പെരിയാറിലേക്ക് ചാടിയത്. പൊലീസും ഫയർഫോഴ്സും ചേർന്ന് എട്ടേമുക്കാലോടെ മൃതദേഹം കണ്ടെത്തി. ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഒരുവർഷം മുൻപാണ് ഗ്രീഷ്മയും അനീഷും തമ്മിലുള്ള വിവാഹം നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group