
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയ്‌ക്കെത്തിയ യുവതിയോട് മോശമായി പെരുമാറി ; ജീവനക്കാരന് സസ്പെൻഷൻ
തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയ്‌ക്കെത്തിയ യുവതിയോട് മോശമായി പെരുമാറിയതിനെ തുടർന്ന് ജീവനക്കാരനെ സസ്‌പെൻഡ് ചെയ്തു. ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്.
യുവതി ഓർത്തോപീഡിക്സ് വിഭാഗത്തിൽ ചികിത്സയ്ക്കായി എത്തിയതായിരുന്നു. അപ്പോഴാണ് ആശുപത്രി ഗ്രേഡ്-2 ജീവനക്കാരനായ ദിൽകുമാർ യുവതിയോട് മോശമായി പെരുമാറിയത്.
ഇതോടെ യുവതി ഡ്യൂട്ടി നഴ്സിനും ആശുപത്രി സൂപ്രണ്ട് ഡോ ബി .എസ് സുനിൽകുമാറിനും പരാതി നൽകി. പരാതി അന്വേഷിച്ചതിൽ കഴമ്പുണ്ടെന്ന് മനസ്സിലായതോടെ ജീവനക്കാരനെ ആശുപത്രി അധികൃതർ സസ്‌പെൻഡ് ചെയ്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0