ചേനയാണെന്ന് കരുതി, വെട്ടുകത്തി കൊണ്ട് വെട്ടി; കൊല്ലത്ത് പന്നിപ്പടക്കം പൊട്ടി യുവതിക്ക് ഗുരുതര പരിക്ക്; കൈപ്പത്തി അറ്റുപോയി, ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു..!!

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊല്ലം : പന്നിപ്പടക്കം പൊട്ടി യുവതിക്ക് ഗുരുതര പരിക്ക്. കൊല്ലം കടയ്ക്കലിലാണ് സംഭവം. കടയ്ക്കല്‍ സ്വദേശിനിയായ രാജി (35)ക്കാണ് ഗുരുതരമായി പരുക്കേറ്റത്. ഇവരുടെ ഇടത് കൈപ്പത്തി അറ്റുപോയി. ഒരു കണ്ണിന്റെ കാഴ്ച നഷ്ടമാകുകയും ചെയ്തു.

ഇന്ന് രാവിലെയാണ് വീട്ടുമുറ്റത്ത് നിന്ന് പന്നിപ്പടക്കം കിട്ടിയത്. ചേനയോ മറ്റോ ആണെന്ന് കരുതി പന്നിപ്പടക്കം അമ്മ അഴിച്ച് നോകുന്നത് കണ്ട രാജി അമ്മയുടെ കയ്യില്‍ നിന്ന് വാങ്ങി വെട്ടുകത്തി ഉപയോഗിച്ച് വെട്ടി പൊളിച്ചപ്പോഴാണ് പൊട്ടിത്തെറിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗുരുതരമായി പരിക്കേറ്റ രാജിയെ
ഉടൻ താലൂക്ക് ആശുപത്രിയിലേക്കും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും മാറ്റുകയായിരുന്നു.ടി ടി സി വിദ്യാര്‍ത്ഥിനിയാണ് രാജി. .