ആധാർകാർഡ് ദുരുപയോഗം ചെയ്യപ്പെട്ടെന്ന് കാണിച്ച് ഭീഷണി; കേസിൽ പെടാതിരിക്കാൻ ആവശ്യപ്പെട്ടത് ലക്ഷങ്ങൾ; യുവതിയെ കബളിപ്പിച്ച് തട്ടിയത് 49 ലക്ഷം രൂപ; കേസിൽ രണ്ട് സ്ത്രീകൾ അറസ്റ്റിൽ; പ്രതികൾ പണം തട്ടാൻ നിരവധി പേരെ നോട്ടമിട്ടിരുന്നതായി പോലീസ്

Spread the love

പത്തനംതിട്ട: ആധാർകാർഡ് ദുരുപയോഗം ചെയ്യപ്പെട്ടെന്ന് കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തിൽ രണ്ട് യുവതികൾ പിടിയിൽ. കോഴിക്കോട് സ്വദേശി പ്രജിത, കൊണ്ടോട്ടി സ്വദേശി സനൗസി എന്നിവരാണ് പിടിയിലായത്.

പത്തനംതിട്ട സ്വദേശിനി ശാന്തി സാം ആണ് തട്ടിപ്പിനിരയായത്. ശാന്തിയുടെ ആധാർകാർഡ് ദുരുപയോഗപ്പെട്ടതായും കേസിൽപ്പെടാതിരിക്കാൻ പണം നൽകണമെന്നുമായിരുന്നു യുവതികളുടെ ആവശ്യം. തുടർന്ന് 49 ലക്ഷം രൂപ ഇവർ തട്ടിയെടുത്തു.

വാട്‌സ്ആപ്പിലൂടെയും ഫോണിലൂടെയും തുടർന്നും യുവതികൾ പണം ആവശ്യപ്പെട്ടിരുന്നു. ശാന്തി സാമിന്റെ നാല് അക്കൗണ്ടുകളിൽ നിന്ന് പലപ്പോഴായി പണം നഷ്ടപ്പെടുകയും ചെയ്തു. ഇത് തുടർക്കഥയായതോടെ ശാന്തി പോലീസിൽ പരാതിപ്പെട്ടു. പണം തട്ടുന്നതിനായി യുവതികൾ നിരവധി പേരെ നോട്ടമിട്ടിരുന്നതായി പോലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group