video

00:00

സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി യുവതിയെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു; പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ് ; കോഴിക്കോടാണ് സംഭവം

സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി യുവതിയെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു; പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ് ; കോഴിക്കോടാണ് സംഭവം

Spread the love

സ്വന്തം ലേഖകൻ

കോഴിക്കോട്: സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചതായി പരാതി. കോഴിക്കോടാണ് സംഭവം നടന്നത്. നഗരത്തിലെ ഫ്‌ളാറ്റില്‍ ശനിയാഴ്ചയാണ് പീഡനം നടന്നതെന്നാണ് പരാതി. സംഭവത്തില്‍ നടക്കാവ് പൊലീസ് അന്വേഷണം തുടങ്ങി.

പ്രതികളെ കുറിച്ചുള്ള ചില സൂചനകള്‍ ലഭിച്ചതായാണ് വിവരം. ഇവര്‍ ഉടന്‍ പിടിയിലാകുമെന്ന് പൊലീസ് അറിയിച്ചു. സിനിമയില്‍ അവസരം നല്‍കാമെന്നു വാഗ്ദാനം ചെയ്ത് നഗരത്തിലെ ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തിയെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിനിമയില്‍ അഭിനയിക്കുന്നതിന് മുന്‍പ് ചില കാര്യങ്ങള്‍ അറിയിക്കാനുണ്ടെന്ന് വ്യക്തമാക്കിയാണ് ഇവിടേക്ക് വിളിച്ചത്.

ഇവിടെയെത്തിയ ശേഷം രണ്ടുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. യുവതിയുടെ ഒരു വനിതാ സുഹൃത്താണ് ഈ രണ്ടുപേരെയും പരിചയപ്പെടുത്തിയതെന്നും പരാതിയിലുണ്ട്.