
തൃശൂര്‍: ഓടി തുടങ്ങിയ ട്രെയിനിൽ നിന്നും ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ യുവതിക്ക് ഗുരുതര പരിക്ക്. തൃശൂര്‍ പുതുക്കാട് റെയില്‍വെ സ്റ്റേഷനിൽ വെച്ചാണ് സംഭവം. പാലിയേക്കര സ്വദേശി രോഷ്ണ (26)നാണ് ഗുരുതരമായി പരിക്കേറ്റത്.
കന്യാകുമാരി- ബാംഗ്ലൂര്‍ ഐലന്‍റ് എക്സ്പ്രസിൽ പുതുക്കാട് ഇറങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. പുതുക്കാട് റെയില്‍വെ സ്റ്റേഷനിൽ നിന്നും ട്രെയിൻ നീങ്ങി തുടങ്ങിയപ്പോഴാണ് യുവതി ഇറങ്ങാൻ ശ്രമിച്ചത്.
പ്ലാറ്റ്‌ഫോമിനും ട്രെയിനുമിടയിൽ കുടുങ്ങിപോവുകയായിരുന്നു. പ്ലാറ്റ്ഫോമിലുണ്ടായിരുന്നവരും റെയില്‍വെ ജീവനക്കാരും ചേര്‍ന്ന് യുവതിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group