
യുവതിയെ പീഡിപ്പിച്ച കേസില്‍ അമ്മാവന് 23 വര്‍ഷം കഠിനതടവ്
സ്വന്തം ലേഖിക
ചങ്ങനാശേരി: യുവതിയെ പീഡിപ്പിച്ച കേസില്‍ അമ്മാവന് 23വര്‍ഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും വിധിച്ചു.
ചങ്ങനാശേരി ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി കോട്ടമുറി മുളമൂട്ടില്‍ പ്രവീണിനെയാണ് ശിക്ഷിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി ജഡ്ജ് ജി.പി. ജയകൃഷ്ണനാണ് വിധി പ്രസ്താവിച്ചത്.
പിഴതുക കേസിലെ ഇരയ്ക്ക് നല്‍കണമെന്ന് വിധിയില്‍ പറയുന്നു. പിഴതുക അടയ്ക്കാത്ത പക്ഷം രണ്ടു വര്‍ഷം അധിക തടവുകൂടി പ്രതി അനുഭവിക്കേണ്ടതാണ്.
വിധി വകുപ്പുകള്‍ പ്രകാരം കണ്ടെത്തിയ ശിക്ഷ കാലാവധി ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്ന് വിധിയില്‍ പ്രസ്താവിച്ചു.
പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ. പി.എസ് മനോജ് ഹാജരായി.
വാകത്താനം സി.ഐ ആയിരുന്ന പി വി മനോജ് കുമാറാണ് കേസ് അന്വേഷിച്ചത്.