പട്ടാപ്പകല്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; രണ്ട് പേര്‍ അറസ്റ്റില്‍

Spread the love

സ്വന്തം ലേഖിക

കോയമ്പത്തൂര്‍: പില്ലൂര്‍ അണക്കെട്ടിനുസമീപം ചുണ്ടപ്പട്ടി വില്ലേജിലെ 33-കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മലയാളികളായ രണ്ടുപേർ പില്ലൂര്‍ പൊലീസിൻ്റെ പിടിയിൽ.

മണ്ണാര്‍ക്കാട് തെങ്കര സ്വദേശി അനീഷ് (25), അട്ടപ്പാടി ചാവടിയൂര്‍ കീഴ്മുള്ളി സ്വദേശി രാജേഷ് (22) എന്നിവരെയാണ് നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദിവാസി വിഭാഗത്തില്‍പ്പെട്ട യുവതി തോട്ടത്തില്‍ കുരങ്ങുകളെ ഓടിക്കുന്നതിനിടെ ഇരുചക്രവാഹനത്തില്‍ എത്തിയ ഇരുവരും കത്തികാണിച്ച്‌ ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി.

യുവതിയുടെ നിലവിളികേട്ട് ഭര്‍ത്താവും മറ്റും ഓടിയെത്തുമ്പോഴേക്കും ഇരുവരും വാഹനത്തില്‍ രക്ഷപ്പെട്ടിരുന്നു.

ഇവര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് അത്തിക്കടവ് ഭാഗത്തു നിന്ന് നാട്ടുകാര്‍ ഇരുവരെയും പിടികൂടുകയായിരുന്നു.

കോടതിയില്‍ ഹാജരാക്കി ഇരുവരെയും റിമാൻഡ് ചെയ്തു.