ഭർത്താവിന്റെ ബന്ധു വീട്ടിൽ എത്തിയ യുവതി തൂങ്ങി മരിച്ച നിലയിൽ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി: ഭർത്താവിന്റെ ബന്ധു വീട്ടിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോതമം​ഗലം വാരപ്പെട്ടി ഏറാമ്പ്രയിലാണ് സംഭവം. തിരുവില്വാമല കുത്താംപിള്ളി കൊടപ്പനാംകുന്നേൽ കെജെ റോമിയുടെ ഭാര്യ ആൽഫി (32) ആണ് മരിച്ചത്.

ഭർത്താവിനൊപ്പമാണ് ആൽഫി ബന്ധു വീട്ടിൽ എത്തിയത്. ഞായറാഴ്ച വൈകീട്ടാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ബന്ധുക്കളുടെ പരാതിയിൽ പോസ്റ്റുമോർട്ടം നടത്തി. തൂങ്ങി മരണമാണെന്നു പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ടെന്നു പോത്താനിക്കാട് പൊലീസ് വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജാക്കാട് ജോസ്​ഗിരി മുതുകുളത്ത് കുടുംബാം​ഗമാണ്. മക്കൾ: ആൻ മരിയ, ആൻ റോസ്, അജോൺ, അഡോൺ.