സഹോദരങ്ങൾ തമ്മിലുണ്ടായ തർക്കം ; കണ്ണൂരിൽ ഭർതൃ സഹോദരൻ തീ കൊളുത്തിയ യുവതിക്ക് ദാരൂണാന്ത്യം

Spread the love

സ്വന്തം ലേഖകൻ

കണ്ണൂർ: കണ്ണൂർ പാട്യം പത്തായക്കുന്നിൽ ഭർതൃ സഹോദരൻ തീ കൊളുത്തിയ യുവതിക്ക് ദാരൂണാന്ത്യം. സുബിന എന്ന യുവതിയാണ് മരിച്ചത്. സുബിനയുടെ ഭർത്താവ് രജീഷ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയാണ്.

രജീഷിന്റെ സഹോദരൻ രഞ്ജിത്താണ് ഇവരെ അപകടപ്പെടുത്തിയത്. പിന്നീട് ഇയാൾ ആത്മഹത്യ ചെയ്യുകയും ചെയ്തു. കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം നടന്നത്. സുബിനയുടെ വീട്ടിലെത്തിയ രഞ്ജിത്ത് മണ്ണെണ്ണ ഒഴിച്ച് തീയിടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സഹോദരൻ രജീഷും ഭാര്യ സുബിനയും മകനും ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന മുറിയിൽ എത്തിയായിരുന്നു അക്രമം. ഇവരുടെ അമ്മ നളിനിയും സ്ഥലത്തുണ്ടായിരുന്നു. പിന്നീട് കാണാതായ രഞ്ജിത്തിനെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

പൊള്ളലേറ്റ രജീഷിനെയും മകനെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സഹോദരങ്ങൾ തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് നാട്ടുകാർ വ്യക്തമാക്കുന്നത്.