
സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ചു ; ജൂനിയർ ആർട്ടിസ്‌റ്റായ യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം: ജൂനിയർ ആർട്ടിസ്‌റ്റായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. എറണാകുളം വരാപ്പുഴ സ്വദേശി എസ്.ജിനു (40)വിനെ ആണ് എറണാകുളത്ത് നിന്ന് അറസ്‌റ്റ് ചെയ്തത്.
സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് കഴക്കൂട്ടം സ്വദേശിയായ 31കാരിയെയാണ് പ്രതി പീഡിപ്പിച്ചത്. സിനിമയിൽ മികച്ച വേഷം നൽകാമെന്ന് പറഞ്ഞ് തിരുവനന്തപുരത്ത് വിളിച്ച് വരുത്തി പീഡിപ്പിക്കുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Third Eye News Live
0