രാഹുൽ മാങ്കൂട്ടത്തിൽ വളർന്നത് ചതിച്ചും കുതികാല്‍ വെട്ടിയും; കഴിവും അന്തസ്സുമുള്ള നേതാക്കളെ വിദഗ്ധമായി ഒതുക്കി; മികച്ച പ്രതിച്ഛായയുള്ള ജെ സ് അഖിലിനെയും അഭിജിത്തിനെയും ചതിയിലൂടെ ഒതുക്കി; ഉമ്മന്‍ചാണ്ടിയെയും, കെ കരുണാകരനെയും തള്ളിപ്പറഞ്ഞു; രാഹുല്‍ മാങ്കൂട്ടത്തിൽ കൊമ്പൊടിഞ്ഞ് വീണു!

Spread the love

കോട്ടയം : കിട്ടിയത് രാഹുലിനാണെങ്കിലും കൊണ്ടത്  ഷാഫിക്കാണ്. ലൈംഗിക അപവാദ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെക്കേണ്ടി വരുമ്പോൾ ഷാഫി പറമ്പിൽ എന്ന യുവ നേതാവിന്റെ രാഷ്ട്രീയ കരയറിൽ ഇതാദ്യമായി ഒരു വിള്ളൽ ഏറ്റിരിക്കുകയാണ്.

സംസ്ഥാനത്തെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ കെ.എസ്.യു എന്ന വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ കടന്നുവന്ന നേതാവാണ് ഷാഫി പറമ്പില്‍. ഇപ്പോള്‍, കോണ്‍ഗ്രസിന്റെ വര്‍ക്കിംഗ് പ്രസിഡന്റ് എന്ന നിര്‍ണായക ചുമതലയും ഷാഫിക്കുണ്ട്. പലരെയും വെട്ടിവീഴ്ത്തിയാണ് രാഹുലിനെ ഷാഫി തന്റെ പിന്‍ഗാമിയായി യൂത്ത് കോണ്‍ഗ്രസിലും പാലക്കാട് മണ്ഡലത്തിലും പ്രതിഷ്ഠിച്ചത്. അതുകൊണ്ട് തന്നെ രാഹുല്‍ വിവാദത്തില്‍ പെടുമ്പോൾ അതിന്റെ ചോദ്യ മുന നീളുന്നത് ഷാഫിക്ക് നേരെയാണ്.

ഷാഫി കാരണം പാര്‍ട്ടിയില്‍ ഒതുക്കപ്പെട്ടവരെല്ലാം ഇപ്പോള്‍ അദ്ദേഹത്തിനെതിരെ കരുനീക്കങ്ങളുമായി രംഗത്തുണ്ട്. ഇവര്‍ തങ്ങള്‍ ഒതുക്കപ്പെട്ട കഥകള്‍ പങ്കുവെച്ചുകൊണ്ട് രംഗത്തുവരികയും ചെയ്യുന്നു. ജെ എസ് അഖില്‍ മുതല്‍ ഏറ്റവും ഒടുവില്‍ കെ എം അഭിജിത്ത് വരെ ഷാഫി കാരണം ഒതുക്കപ്പെട്ടവരാണ്. ഇക്കൂട്ടരെല്ലാം ഇപ്പോള്‍ രാഹുല്‍ പാര്‍ട്ടിക്കുണ്ടാക്കിയ നാണക്കേടിന്റെ ഉത്തരവാദി ഷാഫി കൂടിയാണെന്ന് ആരോപിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉമ്മന്‍ചാണ്ടിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായി അറിയപ്പെട്ട ഷാഫി പില്‍ക്കാലത്ത് അദ്ദേഹത്തെ ചതിച്ച കഥയും ഓര്‍മ്മപ്പെടുത്തുന്നു. അത് പോലെ തന്നെയായിരുന്നു രാഹുലിന്റെ വളർച്ചയും, പലരെയും ചവിട്ടി മെതിച്ചും ആക്ഷേപിച്ചുമാണ് രാഹുൽ യൂത്ത് കോൺഗ്രസിന്റെ അധ്യക്ഷസ്ഥാനത്തേക്ക് എത്തിയത്. എന്തിനേറെ പറയുന്നു ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കേരളത്തിലെ സമുന്നതനായ നേതാവ് കെ കരുണാകരനെ തള്ളി പറയുകയും, കരുണാകരന്റെ മകളായ പത്മജയ്ക്ക് ബയോളജിക്കൽ തന്തയും പൊളിറ്റിക്കൽ തന്തയുമുണ്ടോ എന്ന തരത്തിലുള്ള ചോദ്യങ്ങൾ ചോദിക്കുകയും ചെയ്ത് സംസ്കാര ശൂന്യനാണ് രാഹുൽ മാങ്കൂട്ടത്തിൽ.

ഷാഫിയാവട്ടെ സ്വന്തം നിലനിൽപ്പിനായി പലരെയും ചതിയില്‍ വീഴ്ത്തിയാണ് വളര്‍ന്നത്. ഈ ചതിക്ക് ഇരയായി സ്ഥാനം നഷ്ടമായവരുടെ കൂട്ടത്തിലാണ് ജെ എസ് അഖിലെന്ന നേതാവും.

ഇപ്പോള്‍ രാഹുല്‍ അധ്യക്ഷ സ്ഥാനം രാജിവെക്കുമ്ബോള്‍ ആ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരുടെ കൂട്ടത്തിൽ അഖിലുമുണ്ട് എന്നത് കാലത്തിന്റെ നീതിയാകാം. വി എസ് ജോയി കെ.എസ്.യുവിന്റെ അധ്യക്ഷ സ്ഥാനം ഒഴിയുമ്ബോള്‍ ആ സ്ഥാനത്തേക്ക് അന്നത്തെ എ ഗ്രൂപ്പ് താല്‍പ്പര്യങ്ങള്‍ക്ക് അനുസരിച്ചത് ജെ എസ് അഖിലിന്റെ പേരായിരുന്നു. എന്നാല്‍, കഴിവുള്ള നേതാവായി അഖില്‍ വളരുമെന്ന് കണ്ട് ഷാഫിയാണ് അഖിലിനെ സമര്‍ഥമായി വെട്ടിയത് എന്നാണ് അന്ന് ഉയര്‍ന്ന് വന്ന ആരോപണം.

ഇതിനായി അഖിലിന് വ്യാജ ബിരുദമാണെന്ന ആക്ഷേപം കെട്ടിച്ചമക്കുകയിരുന്നു. സ്ഥാനാര്‍ഥി പ്രഖ്യാപന ദിവസമാണ് ഇത്തരമൊരു ആരോപണം ഉയര്‍ന്നത്. ഇതോടെ ഉമ്മന്‍ചാണ്ടിയും സമ്മര്‍ദ്ദത്തിലായി. തന്റെ ഒറിജിനല്‍ ബിരുദമാണെന്ന് സര്‍ട്ടിഫിക്കറ്റുകള്‍ കാണിക്കാമെന്ന് പറഞ്ഞ് രേഖകള്‍ എടുക്കാന്‍ തിരുവനന്തപുരത്ത് എത്തിയ അഖിലിന് ആ രേഖകള്‍ സമര്‍പ്പിക്കാന്‍ സാധിക്കാത്ത അവസ്ഥയുണ്ടായി. അന്ന് സര്‍ട്ടിഫിക്കറ്റുകള്‍ കാണാതെ പോകുകയാണ് ഉണ്ടായത്. ഇത് ഷാഫിയുടെ ഒരു അനുയായി എടുത്തുമാറ്റിയെന്ന ആരോപണം അക്കാലത്ത് ഉയര്‍ന്നിരുന്നു.