video
play-sharp-fill

വീട്ടമ്മയെ പീഡിപ്പിച്ച് ന​ഗ്ന ചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടി ; കൈക്കലാക്കിയത് ഒരു ലക്ഷത്തോളം രൂപ ; ഒളിവിൽ കഴിഞ്ഞ യുവാവ് പിടിയിൽ

വീട്ടമ്മയെ പീഡിപ്പിച്ച് ന​ഗ്ന ചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടി ; കൈക്കലാക്കിയത് ഒരു ലക്ഷത്തോളം രൂപ ; ഒളിവിൽ കഴിഞ്ഞ യുവാവ് പിടിയിൽ

Spread the love

തൃശൂർ: നഗ്‌ന ചിത്രങ്ങളും വിഡിയോകളും കാണിച്ച് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. കാട്ടൂർ തൊപ്പിത്തറ പോക്കാക്കില്ലത്ത് വീട്ടിൽ ആസിഖ് എന്ന സുധീറാണ് (39 വയസ്) പിടിയിലായത്. കാട്ടൂർ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

വീട്ടമ്മയുടെ ജീവിത സാഹചര്യം മുതലെടുത്ത് സഹായിക്കാനെന്ന വ്യാജേന ഇവരുടെ വീട്ടുകാരുമായി സൗഹൃദം സ്ഥാപിച്ചാണ് ഇയാൾ പീഡനത്തിനു ഇരയാക്കിയത്. പിന്നീട് പ്രതി ഇവരുടെ വീഡിയോകളും ഫോട്ടോകളും എടുത്തു ഇതു കാണിച്ചു ഭീഷണിപ്പെടുത്തി. പല തവണകളായി ഒരു ലക്ഷം രൂപയോളം ഇയാൾ കൈക്കലാക്കിയെന്നും പൊലീസ് പറഞ്ഞു.

നാട്ടിൽ നിന്നു മാറി താമസിച്ച പ്രതിയെ കാട്ടൂർ സിഐ ഇആർ ബൈജുവിന്റെ നേതൃത്വത്തിൽ മണ്ണുത്തി മുടിക്കോട് വാടക വീട്ടിൽ നിന്നു കഴിഞ്ഞ ദിവസം രാത്രിയാണ് പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group