പെരുമ്പാവൂരില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി; മൃതദേഹം വാഴത്തോട്ടത്തിൽ കമിഴ്ന്ന് കിടക്കുന്ന നിലയില്‍; ആളെ തിരിച്ചറിഞ്ഞിട്ടില്ല; മരണത്തിൽ ദുരൂഹത

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി: പെരുമ്പാവൂരില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. വാഴത്തോട്ടത്തിലാണ് കമിഴ്ന്ന് കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.

സാന്‍ജോ ആശുപത്രിയുടെ പിറകുവശത്ത് സോഫിയ കോളജ് റോഡിലെ വാഴത്തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കമിഴ്ന്ന് കിടക്കുന്ന നിലയിലാണ് മൃതദേഹം. നീല ചെക്ക് ഷര്‍ട്ടും കറുത്ത പാന്റുമാണ് വേഷം. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കൊലപാതകമാണോ എന്നതടക്കം വിവിധ വശങ്ങള്‍ പരിശോധിക്കുന്നതായി പൊലീസ് അറിയിച്ചു.

ഫോറന്‍സിക് പരിശോധനയ്ക്കും പോസ്റ്റ്‌മോര്‍ട്ടത്തിനും ശേഷം മാത്രമാണ് മരണ കാരണം വ്യക്തമാകുകയുള്ളൂ എന്നും പൊലീസ് പറയുന്നു.