യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി; സാമ്പത്തിക ബാധ്യതയെ തുടർന്നുണ്ടായ മാനസിക സംഘർഷമാണ് മരണകാരണമെന്ന് പ്രാഥമിക നി​ഗമനം

Spread the love

പാലക്കാട്: ഒറ്റപ്പാലത്ത് യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഒറ്റപ്പാലം പാലപ്പുറം എസ്ആർകെ നഗർ താണിക്കപ്പടി വീട്ടിൽ നിഷാദാണ് മരിച്ചത്. 41വയസ്സായിരുന്നു.

വാടകക്ക് ഓട്ടോറിക്ഷ ഓടിച്ചിരുന്ന നിഷാദ്, ഉടമ ഓട്ടോറിക്ഷ വിറ്റതോടെ മാനസിക സംഘർഷത്തിൽ ആയിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇതിന് പിന്നാലെയാണ് നിഷാദിനെ മീറ്റ്നയിൽ വെച്ച് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.

സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ അടക്കം സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായി പോലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.