പ്രോജക്ട് ചെയ്യാനെത്തി; വീട്ടമ്മയെ പീഡിപ്പിച്ച് ബംഗളൂരുവിലേക്ക് കടന്ന കോട്ടയം തോട്ടക്കാട് സ്വദേശിയായ യുവാവിനെ പൊലീസ് പിടികൂടി

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. കോട്ടയം തോട്ടക്കാട് കോണ്‍വെന്റ് റോഡ് ചോതിരക്കുന്നേല്‍ ജോഷ്വ മൈക്കിളിനെ (43) പൊലീസ് അറസ്റ്റ് ചെയ്തു.

വീട്ടമ്മയുടെ മകളും മരുമകനും നടത്തുന്ന സ്ഥാപനത്തില്‍ പ്രോജക്ട് ചെയ്യാനെത്തിയ ജോഷ്വ ഇവര്‍ക്കൊപ്പം ഫ്‌ലാറ്റില്‍ ആയിരുന്നു താമസം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ച്ചയായി ശല്യം ചെയ്യാറുണ്ടെന്നും മകളും മരുമകനും ഇല്ലാതിരുന്ന സമയത്ത് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നുമാണ് വീട്ടമ്മയുടെ മൊഴി.

സംഭവത്തെ തുടര്‍ന്ന് ബംഗളൂരുവിലേക്ക് കടന്ന പ്രതിയെ അവിടെ നിന്ന് ഇന്‍ഫോപോര്‍ക്ക് പൊലീസ് പിടികൂടുകയായിരുന്നു.