
രണ്ടാഴ്ച്ച മുൻപ് വിവാഹം , യുവാവ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചു ; മൃതദേഹം കണ്ടെത്തിയത് കിടപ്പുമുറിയിലെ ഫാനില്‍ മുണ്ട് ഉപയോഗിച്ചു തൂങ്ങിയ നിലയില്‍
സ്വന്തം ലേഖകൻ
കൊല്ലം: രണ്ടാഴ്ച്ച മുൻപ് വിവാഹം കഴിച്ച ഇരുപത്തിരണ്ടുകാരൻ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചു. പൂതക്കുളം ഈഴംവിള പടിഞ്ഞാറ്റേ ചാലുവിള വീട്ടില്‍ വിജയൻ – മഞ്ജുഷ ദമ്ബതികളുടെ മകൻ വിശാഖ് ആണ് മരിച്ചത്.
ബുധനാഴ്ച്ച വൈകിട്ടാണ് വിശാഖിനെ കിടപ്പുമുറിയിലെ ഫാനില്‍ മുണ്ട് ഉപയോഗിച്ചു തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടൻ തന്നെ പാരിപ്പള്ളി മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേറ്ററിങ് ജോലികള്‍ ചെയ്തു വരികയായിരുന്നു വിശാഖ്. രണ്ടാഴ്ച മുൻപാണു വിശാഖിന്റെ വിവാഹം കഴിഞ്ഞത്. പരവൂർ കൂനയില്‍ കിഴക്കിടംമുക്ക് സ്വദേശിനിയാണ് ഭാര്യ. പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുകള്‍ക്കു വിട്ടുനല്‍കി. സംസ്കാരം ഇന്നലെ വീട്ടുവളപ്പില്‍ നടത്തി. പരവൂർ പൊലീസ് കേസെടുത്തു. വിഷ്ണു, സഞ്ജയ് എന്നിവർ സഹോദരങ്ങളാണ്.
Third Eye News Live
0