video
play-sharp-fill

പാടത്ത് കാട്ടുപന്നിയെ ഓടിക്കാന്‍ പോയ യുവാവ് വെടിയേറ്റ് മരിച്ചു; ഒപ്പമുണ്ടായിരുന്ന ബന്ധുവിന് ഗുരുതര പരിക്ക്

പാടത്ത് കാട്ടുപന്നിയെ ഓടിക്കാന്‍ പോയ യുവാവ് വെടിയേറ്റ് മരിച്ചു; ഒപ്പമുണ്ടായിരുന്ന ബന്ധുവിന് ഗുരുതര പരിക്ക്

Spread the love

സ്വന്തം ലേഖിക

വയനാട്: പാടത്ത് കാട്ടുപന്നിയെ ഓടിക്കാന്‍ പോയ യുവാവ് വെടിയേറ്റ് മരിച്ചു.

കമ്പളക്കാട് സ്വദേശി ജയനാണ് മരിച്ചത്. ബന്ധു ശരത്തിനു (27) വെടികൊണ്ടു മുഖത്തു പരുക്കേറ്റു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ അര്‍ധരാത്രിയോടെയാണു സംഭവം. പാടത്ത് കാട്ടുപന്നിയെ ഓടിക്കാന്‍ പോയപ്പോള്‍ മറ്റാരോ വെടിവെയ്‌ക്കുകയായിരുന്നു എന്നാണ് സൂചന.

ഒപ്പമുണ്ടായിരുന്ന ബന്ധു ശരണിനെ ഗുരുതര പരിക്കോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജയന്റെ കഴുത്തിലാണ് വെടിയേറ്റത്.

നാലംഗ സംഘമാണ് പാടത്ത് കാട്ടുപന്നിയെ തുരത്താന്‍ പോയത്. നാലംഗ സംഘത്തിലൊരാളുടേതാണ് പാടം. പുറത്തുനിന്നാരോ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് സംഘം പോലീസിനോട് പറഞ്ഞത്.

കൂടുതല്‍ ചോദ്യം ചെയ്യലിന് ശേഷമേ സംഭവത്തില്‍ വ്യക്തത വരൂവെന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.