
സ്വന്തം ലേഖിക
കോഴിക്കോട് : നാദാപുരം പേരോട് കോളജ് വിദ്യാർഥിനിയെ വെട്ടിപ്പരിക്കേൽപിച്ച് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. നാദാപുരത്തെ സ്വകാര്യ കോളജിലെ ബി.കോം വിദ്യാർഥിനി നഹീമക്കാണ് വെട്ടേറ്റത്. ഗുരുതര പരിക്കേറ്റ ഇവരെ ആദ്യം നാദാപുരം സഹകരണ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
മൊകേരി സ്വദേശി റഫ്‌നാസാണ് ബൈക്കിൽ പിന്തുടർന്ന് കൊടുവാൾ ഉപയോഗിച്ച് തലക്ക് വെട്ടിയത്. റഫ്നാസിനെ കൈ ഞരമ്പ് മുറിച്ച നിലയിൽ കോഴിക്കോട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രണയ നൈരാശ്യമാണ് ആക്രമണത്തിന് പ്രേരിപ്പിച്ചതെന്ന് ഇയാൾ പൊലീസിനോട് വെളിപ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group