
കടലിൽ ഏഴംഗ സംഘം കുളിക്കാനിറങ്ങി ; 20കാരനെ കാണാതായി ; യുവാവിനായുള്ള തിരച്ചിൽ തുടരുന്നു
സ്വന്തം ലേഖകൻ
കൊല്ലം: തിരുവല്ലവാരം പാപനാശത്തിന് സമീപം കടലിൽ കുളിക്കാനിറങ്ങിയ സംഘത്തിലെ ഒരാളെ കാണാതായി. നിമ്രോത്ത് ( 20 ) എന്ന യുവാവിനെയാണ് കാണാതായത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം.
കൊല്ലം ഫാത്തിമ മാതാ കോളേജിലെ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ് കാണാതായ നിമ്രോത്ത്. കോളേജ് അവധിയായതിനാൽ ഏഴുപേരടങ്ങുന്ന സംഘം കടലിൽ കുളിക്കാൻ ഇറങ്ങുകയായിരുന്നു. അതിനിടയിലാണ് യുവാവിനെ കാണാതായത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവരം അറിഞ്ഞെത്തിയ നാട്ടുകാർ വിളിച്ചറിയിച്ചതിനെ തുടർന്ന് പൊലീസും ഫയർ ആൻ്റ് റസ്ക്യൂ സ്കൂബ ടീമും സംഭവ സ്ഥലത്ത് എത്തി. യുവാവിനായുള്ള തിരച്ചിൽ തുടരുകയാണ്.
Third Eye News Live
0