ആണ്‍സുഹൃത്തിനൊപ്പം പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയ യുവതി നീന്തിരക്ഷപ്പെട്ടു; യുവാവിനായി തിരച്ചില്‍; യുവതിയെ കരയ്ക്കെത്തിച്ചത് തോണിയില്‍ മീൻപിടിക്കാനെത്തിയവർ

Spread the love

കണ്ണൂർ: ആണ്‍സുഹൃത്തിനൊപ്പം വളപട്ടണം പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയ യുവതി നീന്തിരക്ഷപ്പെട്ടു.

യുവാവിനായി തിരച്ചില്‍ തുടരുന്നു.
ഞായറാഴ്ച അർധരാത്രിയോടെയാണ് സംഭവം. ഞായറാഴ്ച രാവിലെ എട്ടോടെ മുപ്പത്തഞ്ചുകാരിയായ ഭാര്യ വീട്ടില്‍നിന്ന് ഇറങ്ങിപ്പോയതായി ഭർത്താവ് ബേക്കല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.

യുവാവിനെ കാണാനില്ലെന്ന പരാതി തിങ്കളാഴ്ച കിട്ടിയതായി ബേക്കല്‍ പോലീസ് അറിയിച്ചു.
പന്തല്‍ ജോലിക്കാരനായ യുവാവിനൊപ്പമാണ് ഭർതൃമതി കണ്ണൂരിലെത്തിയത്. വിവിധ സ്ഥലങ്ങളില്‍ ചുറ്റിക്കറങ്ങി ഞായറാഴ്ച അർധരാത്രിയോടെ അവർ വളപട്ടണം പാലത്തിലെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാഹനത്തിരക്ക് കുറഞ്ഞതോടെ പാലത്തില്‍ നിന്ന് ആണ്‍സുഹൃത്തും തൊട്ടുപിന്നാലെ യുവതിയും പുഴയിലേക്ക് ചാടി. നീന്തലറിയാവുന്ന യുവതി ഒഴുക്കില്‍ അഴീക്കോട് ബോട്ടുപാലത്തിന് സമീപമെത്തി. അതിനിടെ തോണിയില്‍ മീൻപിടിക്കുകയായിരുന്നവർ അവശനിലയില്‍ കണ്ട യുവതിയെ കരയ്ക്കെത്തിച്ച്‌ പോലീസില്‍ വിവരമറിയിച്ചു.
പ്രാഥമികചികിത്സയ്ക്കുശേഷം ആരോഗ്യം വീണ്ടെടുത്ത യുവതിയെ ബേക്കല്‍ പോലീസ് കൊണ്ടുപോയി കോടതിയില്‍ ഹാജരാക്കി. യുവാവിനായി അഗ്നിരക്ഷാസേനയും തീരദേശ പോലീസും മത്സ്യത്തൊഴിലാളികളും വളപട്ടണം പോലീസും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.