
സ്വന്തം ലേഖകൻ
കൊച്ചി: കുമ്പളം പഞ്ചായത്ത് ഓഫീസ് പരിസരത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.
പ്രദേശത്തെ ഗുണ്ട വടിവാള്‍ ഉണ്ണിയുടെ മകന് രഞ്ജിത്താണ് മരിച്ചത്. രഞ്ജിത്തിന്റെ മുഖത്ത് മര്‍ദ്ദനമേറ്റതിന്റെ പാടുകളുണ്ട്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊലപ്പെടുത്തിയ ശേഷം ഇവിടെ കൊണ്ടിട്ടതാകാമെന്നാണ് സംശയം. പഞ്ചായത്ത് ഓഫീസ് പരിസരത്തെ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിന് താഴെ ഒരാള്‍ കിടക്കുന്നതായി ഇന്ന് രാവിലെയാണ് നാട്ടുകാര്‍ കണ്ടത്.
കെട്ടിടത്തിന് മുകളില്‍ നിന്ന് വീണതാകാമെന്നായിരുന്നു ആദ്യം കരുതിയത്. എന്നാല്‍ മുഖത്ത് മര്‍ദ്ദനമേറ്റ പാടുകള്‍ കണ്ടതോടെയാണ് കൊലപാതകമാണെന്ന സംശയമുയര്‍ന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.