കഞ്ചാവ് വാങ്ങാൻ പണം നല്‍കിയില്ല; വീടിന് തീയിട്ട് യുവാവ്; പ്രതി പൊലീസ് കസ്റ്റഡിയിൽ

Spread the love

തിരുവനന്തപുരം: കഞ്ചാവ് വാങ്ങാൻ പണം നല്‍കാത്തതിനെ തുടര്‍ന്ന് തിരുവനന്തപുരം കണിയാപുരത്ത് യുവാവ് വീടിന് തീയിട്ടു.

video
play-sharp-fill

ഷാജഹാൻ-അമീന ദമ്പതികളുടെ വീടിനാണ് യുവാവ് തീയിട്ടത്. സംഭവത്തില്‍ അമീനയുടെ സഹോദരീ പുത്രൻ ഫൈസലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ വൈകിട്ട് വീട്ടിലെത്തി ഫൈസല്‍ പണം ആവശ്യപ്പെട്ടിരുന്നു. പണം നല്‍കാത്തതിനാല്‍ ബഹളം വെച്ചു. വീടിന് തീയിടുമെന്ന് ഭീഷണിപ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നാലെ കൈ ഞരമ്പ് മുറിച്ചു. പിന്നീട് മംഗലപുരം പൊലീസെത്തി ഫൈസലിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആശുപത്രിയില്‍ നിന്നിറങ്ങി പുലർച്ചെയാണ് ഇയാള്‍ വീടിന് തീയിട്ടത്. ഭീഷണി ഉള്ളതിനാല്‍ കുടുംബം ബന്ധുവീട്ടിലേക്ക് മാറിയിരുന്നു. വീട്ടില്‍ ആളില്ലാഞ്ഞതിനാല്‍ അത്യാഹിതം ഒഴിവായി.