video
play-sharp-fill
സ്വകാര്യ ലോഡ്ജിൽ മുറിയെടുത്തത് രണ്ട് ദിവസം മുമ്പ്; കണാനില്ലെന്ന ബന്ധുക്കളുടെ പരാതിയെ തുടർന്നുള്ള അന്വേഷണത്തിൽ യുവാവിനെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി; വിഷം കഴിച്ച് ജീവനൊടുക്കിയതാണെന്ന് പ്രാഥമിക വിവരം; മരണകാരണം വ്യക്തമല്ല

കൊച്ചി: മൂവാറ്റുപുഴയിലെ സ്വകാര്യ ലോഡ്ജിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി പണിക്കൻകുടി സ്വദേശി കിഷോർ കെ.കെ ആണ് മരിച്ചത്.

രണ്ട് ദിവസം മുമ്പാണ് കിഷോർ മൂവാറ്റുപുഴയിലെത്തി ലോഡ്‌ജിൽ മുറിയെടുത്തതെന്നാണ് വിവരം. ഇയാളെ കാണാനില്ലെന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു.

യുവാവിനായുള്ള അന്വേഷണം നടക്കുന്നതിനിടെയാണ് ഇന്ന് വൈകുന്നേരത്തോടെ ലോഡ്‌ജ് മുറിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഇൻക്വസ്റ്റ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് മൃതദേഹം വിട്ടുകൊടുക്കും.

യുവാവ് വിഷം കഴിച്ച് ജീവനൊടുക്കിയതാണെന്ന് പ്രാഥമിക വിവരം. മരണത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് വ്യക്തമല്ല. വെള്ളത്തൂവൽ പോലീസ് സംഭവത്തിൽ കേസെടുത്തിട്ടുണ്ട്.