പെണ്‍ സുഹൃത്തിനു നല്‍കിയ കാശ് തിരികെ ചോദിച്ചതിലുള്ള വിരോധം ; ഗുണ്ടാ സംഘം വീട്ടില്‍ കയറി മ‍ർദ്ദിച്ചു ; യുവാവിന് ഗുരുതരപരിക്ക്

Spread the love

തിരുവനന്തപുരം : പെണ്‍ സുഹൃത്തിനു നല്‍കിയ കാശ് തിരികെ ചോദിച്ചതിന് ഗുണ്ടാ സംഘം യുവാവിനെ വീട്ടില്‍ കയറി മ‍ർദ്ദിച്ചു.

video
play-sharp-fill

തിരുവനന്തപുരം മാറനല്ലൂരിലാണ് സംഭവം. ഗോവിന്ദ മംഗലം പഴശ്ശി ഹൗസില്‍ അരുണ്‍ കുമാർ, ബന്ധു അനൂപ് എന്നിവരെയാണ് ഗുണ്ടാ സംഘം ആക്രമിച്ചത്. പ്രതികളായ വെമ്ബായം പുത്തൻവീട്ടില്‍ ഫിറോസ്, ദീപക്, നന്തൻകോട് നവോദയ റെസിഡൻസ് NRA80-ല്‍ ദിലീപ് എന്ന ശ്രീജിത്ത്‌(30) എന്നിവരെ മാറനല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു.

കേസില്‍ പത്തിലധികം പ്രതികളുണ്ടെന്നാണ് വിവരം. അരുണ്‍കുമാറിന് തലയില്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അരുണിൻ്റെ സഹോദരൻ മാർട്ടിൻ ചെന്നൈയിലുള്ള പെണ്‍സുഹൃത്തിന് നല്‍കിയ പണം തിരികെ ചോദിച്ചതിലെ വിരോധമാണ് ആക്രമണത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group