ജന്മദിനം ആഘോഷിക്കാനെത്തിയ അഞ്ചംഗ സംഘം പെരിയാറിൽ കുളിക്കാനിറങ്ങി; ഒഴുക്കിൽപ്പെട്ട് 27കാരൻ മുങ്ങി മരിച്ചു

Spread the love

കൊച്ചി: എറണാകുളം മലയാറ്റൂരിൽ പെരിയാറിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. എറണാകുളം സ്വദേശി മുഹമദ് റോഷൻ ആണ് മരിച്ചത്.

video
play-sharp-fill

27 വയസായിരുന്നു. പിറന്നാൾ ആഘോഷിക്കാൻ എറണാകുളത്തുനിന്നെത്തിയ 5 അംഗസംഘമാണ് അപകടത്തിൽപ്പെട്ടത്.

വൈകിട്ട് നാലുമണിയോടെ ഇവർ മലയാറ്റൂർ സെൻറ് തോമസ് പള്ളിക്ക് സമീപമുള്ള കടവിൽ കുളിക്കാൻ ഇറങ്ങുകയായിരുന്നു. റോഷന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group