ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ചു ; യുവാവിന് ദാരുണാന്ത്യം ; ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് പരിക്ക്

Spread the love

തിരുവനന്തപുരം: വിഴിഞ്ഞത്തിന് സമീപം ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. സംഭവത്തിൽ ഒപ്പമുണ്ടായിരുന്നയാൾക്ക് പരിക്കേറ്റു. വിഴിഞ്ഞം ചപ്പാത്ത് ശീവക്കിഴങ്ങുവിള ലക്ഷം വീട് കോളനിയിൽ അജിഷ് കുമാറിന്‍റെയും ഖദീജ ബീബിയുടെയും മകൻ ശ്യാം (25) ആണ് മരിച്ചത്.

video
play-sharp-fill

സുഹൃത്ത് മിഥുനെ പരിക്കുകളോടെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ ഉച്ചക്കട -പുളിങ്കുടി റോഡിൽ നെട്ടത്താന്നിയിലായിരുന്നു അപകടം.

ഇടിയുടെ ആഘാതത്തിൽ തെറിച്ച് വീണ് പരിക്കേറ്റ ശ്യാമിനെ മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ. അനുജൻ ഷിബിൻ . വിഴിഞ്ഞം പൊലീസ് കേസെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group