
കോഴിക്കോട് : ഫ്രിഡ്‌ജിൽ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു. സൗത്ത് ബീച്ച് ചാപ്പയിൽ സ്വദേശി അൻവർ( 40) ആണ് മരിച്ചത്. മത്സ്യത്തൊഴിലാളിയാണ് അൻവർ.
ഫ്രിഡ്ജിൻ്റെ വേസ്റ്റ് വെള്ളം മാറ്റുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു. അപകടം നടന്ന ഉടൻ തന്നെ ബീച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പിതാവ് : ഹസ്സൻ. മാതാവ് കെ.പി. നഫീസ.
സഹോദരങ്ങൾ: അബ്‌ദുൾ നജീബ്, അവറാൻ, ബഷീർ, ഗഫൂർ, റഷീദ്, ഷാജഹാൻ, റംലത്ത്, തസ്ലീന, സുബൈദ