കൃഷിയിടത്തില്‍ നിന്നും വെറ്റില ശേഖരിക്കുന്നതിനിടെ ഏണിയില്‍ നിന്നും താഴേക്ക് വീണു ; പതിനെട്ടുകാരന് ദാരുണാന്ത്യം
തിരുവനന്തപുരം : കിളിമാനൂരില്‍ കൃഷിയിടത്തില്‍ നിന്നും വെറ്റില ശേഖരിക്കുന്നതിനിടെ ഏണിയില്‍ നിന്ന് താഴേക്ക് വീണ് പതിനെട്ടുകാരന് ദാരുണാന്ത്യം.
അടയമണ്‍ സ്വദേശി ബിജേഷ് (18) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ പൊതുചന്തയില്‍ വില്‍ക്കാനായി വെറ്റില ശേഖരിക്കുന്നതിനിടെ ബിജേഷ് ഏണിയില്‍ നിന്നും താഴേക്ക് പതിക്കുകയായിരുന്നു.
ഉടന്‍ തന്നെ ബിജേഷിനെ കിളിമാനൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വീടിന് സമീപം അപ്പൂപ്പനൊപ്പമായിരുന്നു ബിജേഷിന്റെ വെറ്റില കൃഷി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കിളിമാനൂര്‍ പൊലീസ് മേല്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.
Third Eye News Live
0