സ്‌കൂട്ടറില്‍ നിന്ന് വീണ യുവാവ് ലോറി കയറി മരിച്ചു ; കൂടെയുണ്ടായിരുന്ന സുഹൃത്ത് ഗുരുതരാവസ്ഥയിൽ

Spread the love

കോഴിക്കോട് : താമരശ്ശേരിയിൽ സ്‌കൂട്ടറില്‍ നിന്ന് വീണ യുവാവ് ലോറി കയറി മരിച്ചു. കൂരാച്ചുണ്ട് പടിഞ്ഞാറ്റിടത്തില്‍ ജീവന്‍ (20) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന കക്കയം കരിയാത്തുംപാറ അലയമ്പാറ ആദര്‍ശിന് (22) സാരമായി പരുക്കേറ്റു.

ഇന്ന് ഉച്ചക്ക് രണ്ടരയോടെ സംസ്ഥാന പാതയില്‍ വെഴുപ്പൂര്‍ വേലായുധന്‍ പാറ ബസ്റ്റോപ്പിന് മുന്നിലായായിരുന്നു അപകടം. മുക്കം ഭാഗത്തേക്ക് പോവുകയായിരുന്ന സ്‌കൂട്ടര്‍ റോഡില്‍ നിന്ന് തെന്നി റോഡരികിലേക്ക് ഇറങ്ങിയതോടെ മറിയുകയായിരുന്നു.

ഇതോടെ റോഡിലേക്ക് തെറിച്ചു വീണ ജീവന്റെ ദേഹത്തുകൂടെ പിന്നിലുണ്ടായിരുന്ന ലോറി കയറിയിറങ്ങി. ജീവനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദര്‍ശ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.