കോട്ടയത്ത് വൺവേ തെറ്റിച്ചെത്തിയ കെ.എസ്.ആര്‍.ടി.സി മിന്നല്‍ ബസ് ​ബൈക്കിടിച്ച് അ‌പകടം; ചങ്ങനാശേരി സ്വ​​ദേശിയായ പോളിടെക്നിക്ക് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം; അ‌പകടം ഇന്ന് പുലർച്ചെ രണ്ടരയോടെ; ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പരിക്കുകളോടെ ആശുപത്രിയിൽ

Spread the love

കോട്ടയം: നഗരത്തിൽ വണ്‍വേ തെറ്റിച്ചെത്തിയ കെ.എസ്.ആര്‍.ടി.സി മിന്നല്‍ ബസിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. വെള്ളിയാഴ്ച പുലര്‍ച്ചെ കോഴിച്ചന്ത റോഡിലാണ് അപകടം നടന്നത്.

video
play-sharp-fill

ചങ്ങനാശേരി മോര്‍ക്കുളങ്ങര പുതുപ്പറമ്പില്‍ അഭിഷേക് (20)ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന കാരാപ്പുഴ സ്വദേശിയായ ആരോമലിനെ പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെ കോഴിച്ചന്ത റോഡിലായിരുന്നു അപകടം. സ്റ്റാന്‍ഡില്‍ എത്തിയ കെ.എസ്.ആര്‍.ടി.സിയുടെ മിന്നല്‍ ബസ് വണ്‍വേ തെറ്റിച്ച് കോഴിച്ചന്ത ഭാഗത്ത് കൂടി തിരികെ പോകുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ സമയം എതിര്‍ ദിശയിലൂടെ എത്തിയ ബൈക്കും ബസും തമ്മില്‍ കോഴിച്ചന്ത റോഡില്‍ പുളിമൂട് ജംഗ്ഷന്‍ ചേരുന്ന ഭാഗത്ത് വച്ച് കൂട്ടിയിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ റോഡില്‍ വീണ് കിടന്ന രണ്ടു പേരെയും ഇവിടെയുണ്ടായിരുന്ന നാട്ടുകാരും ഓട്ടോ ഡ്രൈവര്‍മാരും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്.