തിരൂർ : പൂക്കയിൽ ബസിനടിയിൽപ്പെട്ട് ബൈക്ക് യാത്രികൻ മരിച്ചു. മലപ്പുറം കൈമലശ്ശേരി കുട്ടമ്മാക്കൽ സ്വദേശി നെടുവഞ്ചേരി വീട്ടിൽ മുഹമ്മദ് ഫായിസ് (23) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ ആയിരുന്നു അപകടം.
യുവാവ് ഓടിച്ചിരുന്ന ബൈക്ക് കാറിനെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട് ബസിന് അടിയിലേക്ക് തെറിച്ച് വീഴുകയായിരുന്നു.
അതേസമയം ചെറുവത്തൂരിലും സമാന അപകടം നടന്നു. ചെറുവത്തൂർ ബസ്റ്റാൻഡിൽ സ്വകാര്യ ബസിനടിയിൽപെട്ട് വീട്ടമ്മ മരിച്ചു. പടന്നക്കാട് ഒഴിഞ്ഞവളപ്പ് സ്വദേശി ഫൗസിയ(50)യാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം. ബസ് പുറകോട്ട് എടുക്കുന്നത് കണ്ട് ഇവർ മുൻവശത്ത് കൂടെ മറികടക്കുമ്പോൾ ബസ് മുന്നോട്ടെടുക്കുകയും അടിയിൽപ്പെടുകയുമായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കൂടെയുണ്ടായിരുന്ന കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. പരുക്കേറ്റ ഇവരെ ആദ്യം ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ പരിക്ക് ഗുരുതരമായതിനെ തുടർന്ന് മാവുങ്കാലിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.