യുവാവിനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി ; മൃതദേഹത്തിന് അരികിൽ സിറിഞ്ചും മയക്കുമരുന്നുകളും

Spread the love

കോഴിക്കോട് : യുവാവിനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊയിലാണ്ടി സ്റ്റേഡിയത്തിൽ ഇന്ന് രാവിലെയാണ് സംഭവം. പ്രഭാത സവാരിക്ക് ഇറങ്ങിയവരാണ് മൃതദേഹം ആദ്യം കണ്ടത്. കുറുവങ്ങാട് അണേല ഊരാളി വീട്ടിൽ പ്രജിത്തിന്റെയും ഗംഗയുടെയും മകൻ അമൽ സൂര്യ(25)യാണ് മരിച്ചത്. മയക്കുമരുന്ന് ഉപയോഗിച്ചതായി സംശയിക്കുന്നു.

video
play-sharp-fill

മൃതദേഹത്തിനു ചുറ്റും സിറിഞ്ചുകളും മറ്റ് മയക്കുമരുന്നുകളും കണ്ടെത്തിയിട്ടുണ്ട്. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി മൃതദേഹം താലൂക്കാശുപത്രിയിലേക്ക് മാറ്റി.

അമൽ സൂര്യയുടെ കൂടെ മറ്റ് സഹൃത്തുക്കൾ ഉണ്ടായിരുന്നതായാണ് വിവരം. പോലീസ് അന്വേഷണം ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group