video
play-sharp-fill

തടിപ്പണിക്കിടെ ഡിസ്‌ക് ബ്ലേഡ് പൊട്ടി തുടയില്‍ തുളച്ചു കയറി; രക്തം വാര്‍ന്ന് യുവാവിന് ദാരുണാന്ത്യം

തടിപ്പണിക്കിടെ ഡിസ്‌ക് ബ്ലേഡ് പൊട്ടി തുടയില്‍ തുളച്ചു കയറി; രക്തം വാര്‍ന്ന് യുവാവിന് ദാരുണാന്ത്യം

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ജോലിയ്ക്കിടെ യന്ത്രത്തിന്റെ ഡിസ്‌ക് ബ്ലേഡ് പൊട്ടി തുടയില്‍ തുളച്ചു കയറി രക്തം വാര്‍ന്ന് യുവാവിന് ദാരുണാന്ത്യം. വെള്ളനാട് മാലിക്കോണം നികുഞ്ജന ഭവനില്‍ രാധാകൃഷ്ണന്‍ (41 ) ആണ് മരിച്ചത്.

വെള്ളനാട് ചന്തയ്ക്ക് സമീപം കിരണിന്റെ വീട്ടില്‍ ജോലിയ്ക്കിടെ ബുധനാഴ്ച രാവിലെ ഒന്‍പതരയോടെ ആയിരുന്നു അപകടം. ഫ്രെയിമുകള്‍ യോജിപ്പിച്ച ശേഷം മിനുസപ്പെടുത്തുന്നതിനയി ഉപയോഗിക്കുന്ന ഉപകരണമാണ് അപകടത്തിന് ഇടയാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവം നടന്ന ഉടന്‍ തന്നെ ആംബുലന്‍സ് എത്തിച്ച് രാധാകൃഷ്ണനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. തുടയിലെ പ്രധാന രക്തക്കുഴല്‍ മുറിഞ്ഞ് അമിതരക്ത സ്രാവം ഉണ്ടായതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

നീതുവാണ് രാധാകൃഷ്ണന്റെ ഭാര്യ. മകള്‍ നികുഞ്ജന. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.