ഞാൻ മരിക്കുന്നു! കടവന്ത്രയിലെ ബാർ ഹോട്ടലില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ആത്മഹത്യ ചെയ്തു ; മൃതദേഹത്തില്‍ നിന്ന് പൊലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു

Spread the love

കൊച്ചി : നഗരമധ്യത്തിൽ യുവാവ് ആത്മഹത്യ ചെയ്തു. കൊച്ചി കടവന്ത്രയിലെ ബാർ ഹോട്ടലില്‍ നിന്ന് താഴേക്ക് ചാടിയാണ് യുവാവ് ആത്മഹത്യ ചെയ്തത്.

video
play-sharp-fill

വൈറ്റില പൊന്നുരുന്നി സ്വദേശി ക്രിസ് ജോർജ് (23) ആണ് മരിച്ചത്. മൃതദേഹത്തില്‍ നിന്ന് പൊലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു.

താൻ മരിക്കുന്നു എന്നെഴുതിയ പേപ്പറാണ് മൃതദേഹത്തില്‍ നിന്ന് കണ്ടെടുത്തത്. കൊച്ചി സൗത്ത് പൊലീസ് സ്ഥലത്തെത്തി തുടർനടപടികളെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് മൃതദേഹം വിട്ട് നല്‍കും.