ഫുട്ബോള്‍ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു; കോയമ്പത്തൂരിൽ വിദ്യാർത്ഥിയായ വയനാട് സ്വദേശിയാണ് മരിച്ചത്

Spread the love

കല്‍പ്പറ്റ: കൂട്ടുകാരുമൊത്ത് ഫുട്ബാള്‍ കളിക്കുന്നതിനിടെ വയനാട് സ്വദേശിയായ വിദ്യാര്‍ഥി കോയമ്പത്തൂരില്‍ കുഴഞ്ഞുവീണ് മരിച്ചു. വൈത്തിരി കോളിച്ചാല്‍ സ്വദേശി അബ്‍ദുള്ള – ആമിന ദമ്പതികളുടെ മകന്‍ റാഷിദ് (21) ആണ് മരിച്ചത്.

ഒപ്പമുണ്ടായിരുന്നവര്‍ റാഷിദിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പ്രൊഫഷണല്‍ ഫുട്ബാള്‍ താരമായ റാഷിദിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഫുട്ബാള്‍ പരിശീലകന്‍, റഫറി എന്നിവയില്‍ ദേശീയ അംഗീകാരം ലഭിച്ചത്. കോയമ്പത്തൂരിലെ പഠനത്തോടൊപ്പം റഫറി പരിശീലനത്തിലും പങ്കെടുത്ത് വരികയായിരുന്നു. വയനാട്ടില്‍ ബാബാ വൈത്തിരി, കോളിച്ചാല്‍ ക്ലബ് എന്നിവയില്‍ അംഗമായ റാഷിദ് വടംവലിയിലും മികവ് കാഴ്ചവെച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൃതദേഹം വൈകുന്നേരത്തോടെ വൈത്തിരിയിലെ വീട്ടിലേക്ക് കൊണ്ടുവരും.