
മക്കളുടെ മുന്നിൽ മുട്ടുമടക്കി മണികണ്ഠൻ !!! ഇടുക്കി മറയൂരിൽ കുടുംബ പ്രശ്‌നത്തെ തുടര്‍ന്ന് മൊബൈല്‍ ടവറിന്റെ മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയയാൾ മക്കള്‍ എത്തി സംസാരിച്ചതോടെ താഴെയിറങ്ങി
സ്വന്തം ലേഖകൻ
ഇടുക്കി: മറയൂരില്‍ മൊബൈല്‍ ടവറിന്റെ മുകളില്‍ കയറിയ യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കി. പെട്രോള്‍ പമ്പ് ജംഗ്ഷനില്‍ മറയൂര്‍ മിഷന്‍ വയല്‍ സ്വദേശി മണികണ്ഠപ്രഭു (35) ആണ് ആത്മഹത്യാഭീഷണി മുഴക്കിയത്.
ഇന്നലെ ഉച്ചയോടെയാണ് സംഭവം. കുടുംബ പ്രശ്‌നത്തെ തുടര്‍ന്ന് മൊബൈല്‍ ടവറിന്റെ മുകളില്‍ കയറിയ മണികണ്ഠപ്രഭു താഴേക്കു ചാടുമെന്ന് അറിയിച്ച് ഭീഷണി മുഴക്കുകയായിരുന്നു. തുടര്‍ന്ന് മറയൂര്‍ സിഐ റ്റിസി മുരുകന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യം പൊലീസും നാട്ടുകാരും ചേര്‍ന്ന് മണികണ്ഠ പ്രഭുവിനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും താഴെക്കിറങ്ങിയില്ല. മണികണ്ഠപ്രഭുവിന്റെ മക്കളെ സ്ഥലത്തെത്തിച്ചു. ഇവര്‍ അച്ഛനോട് സംസാരിച്ച ശേഷമാണ് ഇയാള്‍ താഴെ ഇറങ്ങാന്‍ സമ്മതിച്ചത്.
Third Eye News Live
0