play-sharp-fill
അ‌ട്ടപ്പാടിയിൽ യുവാവിനെ സംഘം ചേർന്ന് അ‌ടിച്ചു കൊന്നു; നാല് പേർ പൊലീസ് കസ്റ്റഡിയിൽ

അ‌ട്ടപ്പാടിയിൽ യുവാവിനെ സംഘം ചേർന്ന് അ‌ടിച്ചു കൊന്നു; നാല് പേർ പൊലീസ് കസ്റ്റഡിയിൽ

സ്വന്തം ലേഖകൻ

അ‌ട്ടപ്പാടി: അ‌ട്ടപ്പാടിയിൽ യുവാവിനെ സംഘം ചേർന്ന് അ‌ടിച്ചു കൊന്നു. കൊടുങ്ങല്ലൂർ സ്വദേശി നന്ദകിഷോർ (22) ആണ് മരിച്ചത്. തോക്ക് കച്ചവടവുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിന് കാരണ​മെന്ന് പൊലീസ് പറഞ്ഞു.

കൊലപാതകവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിൽ ഒരാൾ ചെർപ്പുളശ്ശേരി സ്വദേശിയും മൂന്ന് പേർ അട്ടപ്പാടി സ്വദേശികളുമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിൽ കൊല്ലപ്പെട്ട യുവാവി​ന്റെ സുഹൃത്തും കണ്ണൂർ സ്വദേശിയുമായ വിനായകൻ എന്ന യുവാവിന് മർദനമേൽക്കുകയും ചെയ്തു. മർദനമേറ്റ വിനായകൻ ഗുരുതര പരിക്കുകളോടെ കോട്ടത്തറ ആശുപത്രിയിൽ ചികിത്സയിലാണ്.

തോക്ക് വാങ്ങി നൽകാമെന്ന് പറഞ്ഞ് വിനായകൻ അട്ടപ്പാടി സ്വദേശികളായ നാലു പേരിൽനിന്നായി ഒരു ലക്ഷം രൂപ വാങ്ങിയിരുന്നു.കൊല്ലപ്പെട്ട നന്ദകിഷോറായിരുന്നു ഇടനിലക്കാരനെന്നും പൊലീസ് പറയുന്നു.

തോക്ക് നൽകാത്തത് അന്വേഷിക്കാൻ ഇരുവരെയും പാലക്കാട്ടേക്ക് വിളിച്ചുവരുത്തുകയും തർക്കം കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു.