
ഉത്സവ പറമ്പിലെ തര്‍ക്കത്തിലുണ്ടായ പക; യുവാവിനെ വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു; പ്രതികള്‍ കര്‍ണാടകയില്‍ പിടികള്‍…..!
സ്വന്തം ലേഖിക
കോഴിക്കോട്: യവുവാവിന്റെ വീട്ടില്‍ അതിക്രമിച്ച് കയറി വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതികള്‍ പിടിയില്‍.
കര്‍ണാടകയിലെ ഹുസൂറിനടുത്തുള്ള ലോഡ്ജില്‍ നിന്നാണ് പ്രതികളെ പൊലീസ് പിടികൂടിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ധനേഷ്, പ്രസൂണ്‍, ജിഷ്ണു, ഉജേഷ് എന്നിവരാണ് അറസ്റ്റിലായത്. ഒരാഴ്ച മുൻപാണ് കേസിനാസ്പദമായ സംഭവം.
കോഴിക്കോട് ചങ്ങരോത്ത് സ്വദേശി വിജേഷിനാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിജേഷ് ഇപ്പോഴും ചികിത്സയിലാണ്.
ഉത്സവ പറമ്പിലെ തര്‍ക്കത്തിലുണ്ടായ പകയാണ് വിജേഷിനെ വെട്ടിപ്പരിക്കേല്‍പ്പിക്കാന്‍ കാരണമെന്ന് പ്രതികള്‍ മൊഴി നല്‍കിയതായി പൊലീസ് വ്യക്തമാക്കി. വീട്ടില്‍ ഒറ്റയ്ക്കുള്ളപ്പോഴാണ് ഒരു സംഘം ആളുകള്‍ വിജേഷിനെ വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചത്.
നേരത്തേയും പല ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ് പിടിയിലായവരെന്ന് പൊലീസ് പറഞ്ഞു.