video
play-sharp-fill

അതിര്‍ത്തിത്തര്‍ക്കമുള്ള വസ്‌തുവിലേക്ക് അഡ്വക്കേറ്റ് കമ്മിഷന് വഴികാണിച്ചുകൊടുത്ത യുവാവിന് മര്‍ദ്ദനം; മൂന്നംഗ സംഘത്തിലെ രണ്ട് പേര്‍ അറസ്റ്റില്‍

അതിര്‍ത്തിത്തര്‍ക്കമുള്ള വസ്‌തുവിലേക്ക് അഡ്വക്കേറ്റ് കമ്മിഷന് വഴികാണിച്ചുകൊടുത്ത യുവാവിന് മര്‍ദ്ദനം; മൂന്നംഗ സംഘത്തിലെ രണ്ട് പേര്‍ അറസ്റ്റില്‍

Spread the love

സ്വന്തം ലേഖിക

വര്‍ക്കല: അതിര്‍ത്തിത്തര്‍ക്കമുള്ള വസ്‌തുവിലേക്ക് അഡ്വക്കേറ്റ് കമ്മിഷന് വഴികാട്ടിയായെത്തിയ യുവാവിനെ മര്‍ദ്ദിച്ച മൂന്നംഗ സംഘത്തിലെ രണ്ടുപേരെ വര്‍ക്കല പൊലീസ് പിടികൂടി.

തിരുവനന്തപുരം കാല്‍ക്കാവിള പെരുങ്കാവ് മങ്കാട്ട്കടവ് കൊച്ചുപുത്തന്‍വീട്ടില്‍ സാനു (42), കൊല്ലം കിളികൊല്ലൂര്‍ പള്ളിപടിഞ്ഞേറ്റതില്‍ വീട്ടില്‍ മഹേഷ് ലാല്‍ (41) എന്നിവരാണ് അറസ്റ്റിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസിലെ രണ്ടാം പ്രതി മഹേഷ് ലാല്‍ 2016ല്‍ കൊല്ലത്ത് മാതൃഭൂമി പത്രലേഖകനായിരുന്ന വി.ബി. ഉണ്ണിത്താന്റെ കാല്‍ തല്ലിയൊടിച്ച കേസിലെ ഒന്നാം പ്രതിയാണ്. ഒന്നാം പ്രതി സാനുവിനെതിരെ അയിരൂര്‍ സ്റ്റേഷനില്‍ സ്വകാര്യ വ്യക്തിയുടെ കാര്‍ അടിച്ചുതകര്‍ത്ത കേസ് നിലവിലുണ്ട്.

കൊല്ലം കുമ്മിള്‍ സ്വദേശി അന്‍സലിനാണ് (28) മര്‍ദ്ദനമേറ്റത്. ഇക്കഴിഞ്ഞ മാര്‍ച്ച്‌ 14ന് വൈകിട്ട് 4ഓടെയാണ് സംഭവം. വസ്‌തുവിന്റെ അതിര്‍ത്തിത്തര്‍ക്കം സംബന്ധിച്ച്‌ വര്‍ക്കല സ്വദേശി ഫൈസല്‍ ഷരീഫിനെതിരെ വിദേശത്ത് ജോലി ചെയ്യുന്ന നഗരൂര്‍ സ്വദേശി സജികുമാര്‍ വര്‍ക്കല മുന്‍സിഫ് കോടതിയില്‍ കേസ് ഫയല്‍ ചെയ്‌തിരുന്നു.

വസ്‌തുവിന്റെ അതിര്‍ത്തി അളന്ന് തിട്ടപ്പെടുത്തി റിപ്പോര്‍ട്ട് നല്‍കാനെത്തിയ കമ്മിഷന്‍ അഡ്വക്കേറ്റിന് സ്ഥലം കാണിക്കുന്നതിനാണ് സജികുമാറിന്റെ അകന്ന ബന്ധു കൂടിയായ അന്‍സല്‍ വര്‍ക്കല ചിലക്കൂര്‍ ആലിഇറക്കത്തുള്ള വ‌സ്‌തുവിലെത്തുന്നത്.

ഈ വസ്‌തുവിനോട് ചേര്‍ന്നുള്ള ഫൈസല്‍ ഷെരീഫിന്റെ വസ്‌തു കേസിലെ ഒന്നാം പ്രതി സാനു ലീസിനെടുത്തിട്ടുണ്ടായിരുന്നു. അഡ്വക്കേറ്റ് കമ്മിഷനോടൊപ്പം വന്നതില്‍ പ്രകോപിതരായ സാനുവും സംഘവും അന്‍സലിനെ മര്‍ദ്ദിച്ചെന്നാണ് പരാതി.

വാരിയെല്ലിന് ക്ഷതം സംഭവിച്ച അന്‍സല്‍ വര്‍ക്കല താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളേജിലും ചികിത്സ തേടി. കേസില്‍ കമ്മിഷനായെത്തിയ അഭിഭാഷകയുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. പ്രതികളെ റിമാന്‍ഡ് ചെയ്തു.