വാഹനത്തിനു മുന്നില്‍ വന്നുവീണു; യുവാവിനെ വിവസ്ത്രനാക്കി പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ചു; ശരീരമാസകലം പരിക്ക്

Spread the love

പാലക്കാട്: ആദിവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി.

അഗളി ചിറ്റൂർ സ്വദേശി ഷിബുവിനാണ് (19) മർദ്ദനമേറ്റത്.

വാഹനത്തിനു മുന്നില്‍ വന്നുവീണു എന്ന പേരിലാണ് ഒരു സംഘം ആളുകള്‍ യുവാവിനെ വിവസ്ത്രനാക്കി പോസ്റ്റില്‍ കെട്ടിയിട്ട് മർദ്ദിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മേയ് 24നായിരുന്നു സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോഴാണ് പുറത്തുവന്നത്. യുവാവിന്റെ ശരീരമാസകലം പരിക്കേറ്റിട്ടുണ്ട്. ആശുപത്രിയില്‍ ചികിത്സ തേടിയ ഷിബു ആക്രമിച്ചവർക്കെതിരെ പരാതി നല്‍കി.

മദ്യപിച്ച്‌ വാഹനം തകർത്തെന്ന് ആരോപിച്ചാണ് ഷിബുവിനെ ഒരു സംഘം മർദിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ഷോളയൂർ സ്വദേശി ജോയിയുടെ ഉടമസ്ഥതയിലുള്ളതാണ് വാഹനം. ജോയിയുടെ പരാതിയില്‍ യുവാവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ യുവാവിന്റെ പരാതിയില്‍ കേസെടുത്തിട്ടില്ലെന്നാണ് റിപ്പോർട്ടുകള്‍.