
സ്വന്തം ലേഖിക
തൊടുപുഴ: ഇന്‍സ്റ്റഗ്രാമിലൂടെ യുവതിക്ക് അശ്ലീല സന്ദേശമയച്ചുവെന്ന് ആരോപിച്ച് തൊടുപുഴ സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചു.
കേസില്‍ നാല് പേരെ അറസ്റ്റ് ചെയ്തു. തൊടുപുഴ കാളിയാര്‍ സ്വദേശിയായ അനുജിത്തിന്‍റെ ഭാര്യക്ക് വ്യാജ ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ നിന്ന് യുവാവ് അശ്ലീല സന്ദേശമയച്ചിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതിന്‍റെ പേരില്‍ അനുജിത്തും മറ്റ് അഞ്ച് പേരും ചേര്‍ന്ന് യുവാവിനെ വെള്ളിയാഴ്ചയാണ് തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചത്.
ശനിയാഴ്ച നാല് പ്രതികള്‍ യുവാവുമായി തൊടുപുഴ പൊലീസ് സ്റ്റേഷനിലെത്തി. അവശനായ യുവാവിനെ വൈദ്യപരിശോധനക്ക് വിധേയമാക്കിയപ്പോള്‍ പ്രകൃതിവിരുദ്ധ പീഠനത്തിന് ഇരയായെന്ന് തെളിഞ്ഞു.
ഇതോടെ അനുജിത്തിനൊപ്പം സഹോദരന്‍ അഭിജിത്ത് സുഹൃത്തുക്കളായ അഷ്കര്‍, ജിയോ കുര്യാക്കോസ് എന്നിവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
മറ്റ് രണ്ട് പേര്‍ക്കായി തെരച്ചില്‍ തുടരുന്നു. അറസ്റ്റിലായ നാല് പ്രതികളെ റിമാന്‍ഡ് ചെയ്തു. അശ്ലീല സന്ദേശമയച്ചെന്ന പരാതിയില്‍ യുവാവിനെതിരെയും കേസെടുത്തു.