മുടി നീട്ടി വളര്‍ത്തിയതിൻ്റെ പേരില്‍ പരിഹാസം; ചോദ്യം ചെയ്ത യുവാവിന് മര്‍ദ്ദനം

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കൊല്ലം: കൊല്ലത്ത് മുടി നീട്ടിയതിൻ്റെ പേരില്‍ ബന്ധുവിനെ പരിഹസിച്ചവരോട് കാര്യം അന്വേഷിച്ച യുവാവിന് മര്‍ദ്ദനം.

സംഭവത്തില്‍ രണ്ടുറോഡ് സ്വദേശികളായ ജോസ് പ്രസാദ്, അഭിലാഷ്, ജോഷി തോമസ് എന്നിവരെ കിഴക്കേകല്ലട പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചല്‍ സ്വദേശി ശ്രീരാജിനാണ് മര്‍ദ്ദനമേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. രണ്ട് റോഡിലെ ബന്ധുവീട്ടില്‍ എത്തിയതായിരുന്നു ശ്രീരാജ്. ബന്ധുവായ 17 കാരനുമൊത്ത് നടക്കാനിറങ്ങിയപ്പോഴാണ് സംഭവം.

പ്രദേശവാസികളായ ഒരു കൂട്ടര്‍ ഇരുവരുടെയും സമീപത്തു വരികയും യുവാവിനെ പരിഹസിക്കുകയുമായിരുന്നു. തുടര്‍ന്ന് ചെറുപ്പക്കാരന്റെ മുടിയില്‍ കുത്തിപ്പിടിച്ച്‌ വലിച്ചതോടെയാണ് ഒപ്പം ഉണ്ടായിരുന്ന ശ്രീരാജ് ഇടപെട്ടത്.

എന്നാല്‍ ചോദ്യം ചെയ്ത ശ്രീരാജിനെ ഈ കൂട്ടര്‍ മര്‍ദ്ദിക്കുകയായിരുന്നു. ആക്രമണത്തില്‍ ശ്രീരാജിൻ്റെ തലക്ക് പരിക്കേറ്റു.

ഗുരുതരമായി പരിക്കേറ്റ ശ്രീരാജ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ചികിത്സയിലാണ്.