‘നീ ഇല്ലാതെ എനിക്ക് ജീവിക്കാന്‍ പറ്റില്ല’; ഭാര്യയ്ക്ക് മെസേജ് അയച്ച അയല്‍വാസിയെ ചുറ്റിക കൊണ്ട് അടിച്ച്‌ യുവാവ്; തലയോട്ടി പൊട്ടിയ 28കാരന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

Spread the love

ആലപ്പുഴ: ഭാര്യയ്ക്ക് മെസേജ് അയച്ച അയല്‍വാസിയെ ഭര്‍ത്താവ് ചുറ്റിക വെച്ച്‌ തലയ്ക്ക് അടിച്ചു.

video
play-sharp-fill

‘നീ ഇല്ലാതെ എനിക്ക് ജീവിക്കാന്‍ പറ്റില്ല’ എന്നായിരുന്നു മെസേജ്. തലയോട്ടി പൊട്ടിയ 28 കാരന്‍ ഷിബിന്‍ രാജ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്.

ഇന്നലെ ഉച്ചയ്ക്ക് ഒന്നരയ്ക്ക് ആലപ്പുഴ കൊമ്മാടി മംഗലം റോഡിന് സമീപത്ത് വച്ചാണ് സംഭവം. ഷിബിന്‍ രാജിന്റെ ഭാര്യയുടെ പരാതിയില്‍ ആലപ്പുഴ നോര്‍ത്ത് പൊലീസ് കേസെടുത്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചക്കുപറമ്പ് സ്വദേശി ജിബിന്‍ ജോണ്‍സണ് എതിരെയാണ് പരാതി. ഇയാള്‍ ഒളിവിലാണ്.