
പാലക്കാട്: പാലക്കാട് യുവാവിന് ക്രൂര മർദ്ദനം.
എലപ്പുള്ളി തേനാരിയിലാണ് സംഭവം. യുവാവിനെ പോസ്റ്റില്‍ കെട്ടിയിട്ട് ഗുണ്ടാ സംഘത്തിലെ യുവാക്കള്‍ ക്രൂരമായി മർദിച്ചു.
സംഭവത്തില്‍ രണ്ടു പേർ പിടിയിലായി. നിരവധി കേസുകളില്‍ പ്രതികളായ ഒകരംപള്ളി സ്വദേശികളായ ശ്രീകേഷ്, ഗിരീഷ് എന്നിവരാണ് അറസ്റ്റിലായത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒകരംപള്ളി സ്വദേശിയായ വിപിനാണ് മർദനമേറ്റത്. വിപ്പിന്റെ ദേഹമാസകലം ഗുരുതര പരിക്കേറ്റിരുന്നു.
കഴിഞ്ഞ മാസം 17നാണ് സംഭവം നടന്നത്. ഇന്നലെയാണ് ഇതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നത്. എന്തിനാണ് യുവാവിനെ ക്രൂരമായി മർദിക്കുന്നതെന്ന് വ്യക്തമല്ല.
യുവാവിനെതിരെ പ്രതികള്‍ അസഭ്യ വർഷവും നടത്തുന്നുണ്ട്. ബന്ധുക്കളുടെ മുന്നില്‍ വെച്ചാണ് യുവാവിനെ പോസ്റ്റില്‍ കെട്ടിയിട്ട് അടിച്ചത്. മർദ്ദനം നടന്ന അതേദിവസം തന്നെയാണ് വാളയാർ ആള്‍ക്കൂട്ടകൊല നടന്നത്. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തുകയാണ്.




