യുവതിയേയും കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണി ; കൂടത്തായിയില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവാവ് പിടിയില്‍
താമരശേരി: കൂടത്തായിയില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കൂടത്തായി ആറ്റിൻക്കര അമല്‍ ബെന്നി (26) ആണ് അറസ്റ്റിലായത്.
അമ്ബലക്കുന്ന് ചന്ദ്രന്റെ മകള്‍ സഞ്ജന കൃഷ്ണ (23) മരിച്ച സംഭവുമായി ബന്ധപ്പെട്ടാണ് അമലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 11ന് വീട്ടിലെ മുറിക്കുള്ളില്‍ സഞ്ജനയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുകയായിരുന്നു സഞ്ജന.
അമലിന്റെ ഭീഷണിയില്‍ ഭയന്നാണ് യുവതി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഡിജിറ്റല്‍ തെളിവുകളടക്കം പൊലീസ് ശേഖരിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
യുവതിയേയും കുടുംബത്തേയും പ്രതി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിയെന്നും പൊലീസ് പറയുന്നു. ഇത് ഭയന്നാണ് യുവതി ആത്മഹത്യ ചെയ്തത്. കഞ്ചാവ് കെെവശം വച്ചതിന് അമലിനെ മുൻപും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Third Eye News Live
0